തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയിനില്‍ സുദര്‍ശനത്തിൽ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ വി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ പി. തങ്കമ്മ (96-റിട്ട. അധ്യാപിക) നിര്യാതയായി. സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗവും പേരൂര്‍ക്കട, വഞ്ചിയൂർ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ല പ്രസിഡൻറും കേരള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായിരുന്ന പരേതനായ ബി.എസ്. രാജീവ് മകനാണ്. മറ്റു മക്കൾ: പ്രഫ. ടി.പി. രാജലക്ഷ്മി (റിട്ട. പ്രഫ. ഗവ. േലാ കോളജ്), ബി.എസ്. രവിശങ്കര്‍ (കെമിസ്ട്രി ഫാക്കല്‍റ്റി, സില്ല്യണ് നെര്‍വ്സ്), ബി.എസ്. രതീഷ് (സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ വിക്ടേഴ്സ് ചാനല്‍), ബി.എസ് രാജ്മോഹന്‍ (അധ്യാപകൻ). മരുമക്കൾ: സിന്ധു (എസ്.സി.ഇ.ആര്.ടി), മീര രവിശങ്കര്‍, ലത (ഫാർമസിസ്റ്റ്, കണ്‍സ്യൂമര്‍ഫെഡ്), ലതിക (ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍).