കോട്ടക്കൽ: വളാഞ്ചേരി മജ്ലിസ്സുൽ ത്വാനിയ സെക്രട്ടറിയും കോട്ടക്കൽ മൈക്രോ ആഡ് മാനേജിങ് ഡയറക്ടറും ആയിരുന്ന അബ്ദു (മലയിൽ അബ്ദുൽ റഹ്മാൻ -47) നിര്യാതനായി. സിറാജ് ദിനപത്രം, പൂങ്കാവനം മാസിക, ഇസ്ലാമിക വിജ്ഞാനകോശം എന്നിവയിൽ ഗ്രാഫിക് ഡിസൈനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ആട്ടീരി മലയിൽ കുട്ടി ഹസൻ ബാപ്പുവിെൻറയും ബിരിയാമുവിെൻറയും മകനാണ്.
ഭാര്യ: ഹസീന. മക്കൾ: ഹസ്ന ജഹാൻ, ശഹിയ നിമ്മി, അഫീഫ അസ്ലമ, മുഹമ്മദ് നജ്മുൽ ഹഖ്, മുഹമ്മദ് അബ്ദുൽ റഹീം. മരുമക്കൾ: സുഹൈർ മറ്റത്തൂർ, നിസാർ മറ്റത്തൂർ.