ശാസ്താംകോട്ട: ശൂരനാട് തെക്ക് വാഴപ്പള്ളിത്തറയിൽ മുൻ സഹകരണ കാർഷിക വികസന ബാങ്ക് ജീവനക്കാരൻ പി. സോമൻപിള്ള (65) നിര്യാതനായി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്, കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം, കുമരംചിറ ഏലാ സമിതി കൺവീനർ, കിടങ്ങയം വടക്ക് കരയോഗം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രമാദേവി. മക്കൾ: ശ്രീരാജ്, ധന്യ. മരുമക്കൾ: രാഗേഷ്, നീതു.