തച്ചമ്പാറ: കുറ്റംപാടം വടക്കേക്കര അപ്പുകുട്ടൻ ചെട്ടിയാരുടെ മകൻ സുന്ദരൻ (58) നിര്യാതനായി. ഒറ്റപ്പാലം പി.കെ ദാസ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സരിത. മക്കൾ: അജിത്, അശ്വതി. മരുമകൻ: മണികണ്ഠൻ.
ആനക്കര: കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം മാത്രാട്ടില് രാമചന്ദ്രന് (60) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: സുധ. മക്കള്‍: ഹരികൃഷ്ണന്, ഹരിത. മരുമക്കള്‍: വിനീഷ്, ശ്രീചിത്ര.
കോയമ്പത്തൂർ: ഭർത്താവ് മരിച്ച് 24ാം ദിവസം ഭാര്യ നിര്യാതയായി. കോയമ്പത്തൂർ കുനിയമുത്തൂർ, ഗാന്ധിനഗറിൽ നൂർ മുഹമ്മദ് (ബാവാ ഹാജി-68) മേയ് 22ന് കോവിഡ് ബാധിച്ച് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചിരുന്നു. കോവിഡ് ബാധിതയായ ഭാര്യ ഖദീജ ഹജ്ജുമ്മ (60) കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ചയാണ് മരിച്ചത്. ഇരുവരുടെയും ഖബറടക്കം മുതലമട ആനമാറി പള്ളി ഖബർസ്ഥാനിലാണ് നടത്തിയത്. മക്കൾ: മുബാറക്ക്, ഷംസാദ്, നൗഷാദ്. മരുമക്കൾ: സുൽഫത്ത്, മുജീബ് റഹ്മാൻ, ആയിഷ.
പത്തിരിപ്പാല: കോവിഡ് ബാധിച്ച് ഒറ്റപ്പാലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മണ്ണൂർ കിഴക്കുംപുറം കാരപറമ്പ് വീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ പങ്കജാക്ഷി (76) ആണ് മരിച്ചത്. മക്കൾ: വേണുഗോപാൽ, ബാലകൃഷ്ണൻ, ഹരി, ജയശ്രീ, കൃഷ്ണകുമാരി, ഗിരിജ, ഇന്ദിര. മരുമക്കൾ: സതീദേവി, സന്ധ്യ, ജിസ്സി, കണ്ണദാസൻ, ഗംഗ, സഹദേവൻ, സന്തോഷ്. ഐവർമഠത്തിൽ സംസ്കരിച്ചു.