കുണ്ടറ: ചൊവ്വാഴ്ച നിര്യാതനായ കേരള സര്‍വകലാശാല മലയാളവിഭാഗം മുൻ മേധാവിയും സാഹിത്യ നിരൂപകനുമായ ഡോ.ജി. പത്മറാവുവിെൻറ സംസ്കാരം നടത്തുന്നതിന് മണിക്കൂറുകൾ മുമ്പ് മാതാവ് പ്രിയംവദയും (93) നിര്യാതയായി. കഴിഞ്ഞവർഷമുണ്ടായ അപടത്തില്പെട്ട് അബോധാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് ഡോ.ജി. പത്മറാവു മരിച്ചത്. ബുധനാഴ്ച രാവിലെ 11ന് അദ്ദേഹത്തിെൻറ സംസ്കാരം നടത്താനിരിക്കെയാണ് പുലർച്ച മാതാവും വിടപറഞ്ഞത്. തുടർന്ന് ഉച്ചക്ക് രണ്ടോടെ ഇരുവർക്കും മൺറോതുരുത്ത് പേഴുംതുരുത്തിലുള്ള കുടുംബവീടായ പത്മാലയത്തിൽ അടുത്തടുത്തായി അന്ത്യനിദ്രയൊരുങ്ങി. കോവിഡ് പ്രോട്ടോകോള്‍ നിലവിലുണ്ടായിരുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. പ്രിയംവദയുടെ ഭര്‍ത്താവ്: കെ. ഗംഗാധരന്. മകള്‍: സുധ. മരുമക്കൾ: എ. സുഗതന്, ശ്രീകുമാരി.