കരുനാഗപ്പള്ളി: തൊടിയൂർ ഇടക്കുളങ്ങര പുലിയൂർ വഞ്ചി തെക്ക് പൂവണ്ണേൽ വീട്ടിൽ നജീബ് - സാജിത ദമ്പതികളുടെ മകൻ അസ്ഹർ ഇബ്നു നജീം (17) നിര്യാതനായി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന അസ്ഹർ രാവിലെ ഏഴായിട്ടും ഉണരാത്തതിനാൽ വീട്ടിലുള്ളവർ വിളിച്ചെങ്കിലും അനക്കമില്ലാത്തതിനാൽ വാതിൽ തുറന്ന് നോക്കുമ്പോൾ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഉടൻതന്നെ കരുനാഗപ്പള്ളി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആധുനിക ഇലക്ട്രോണിക് ഇൻകുബേറ്റർ കണ്ടുപിടിച്ച് സ്വന്തമായി കോഴിമുട്ടകൾ വിരിയിച്ച് വരുമാനം കണ്ടെത്തിയതിലൂടെ ശ്രദ്ധേയനായ വിദ്യാർഥിയായിരുന്നു. സൈലൻറ് അറ്റാക്കാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അമീർ സഹോദരനാണ്. ഖബറടക്കം വ്യാഴാഴ്ച പാലോലികുളങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.