കീഴുപറമ്പ്: വാഴയിൽ പ്രദേശത്ത് താമസിച്ചിരുന്ന ഇ.പി. മുഹമ്മദ് (85) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: നെച്ചിക്കാടൻ ആമിന. മകൻ: അബ്ദുസലാം കുനിയിൽ.
പൊന്നാനി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരക്കടവ് പുത്തൻപുരയിൽ മുഹമ്മദിെൻറ മകൻ ശിഹാബ് (35) ആണ് മരിച്ചത്. സന്നദ്ധ സേനയായ വൈറ്റ് ഗാർഡ് അംഗവുമായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കഴിഞ്ഞ മാസമുണ്ടായ കടൽക്ഷോഭദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഭാര്യ: മുബീന. സഹോദരങ്ങൾ: കബീർ, താഹിറ, അശ്റഫ്.