പാറശ്ശാല: ബൈക്കപകടത്തില്‍ കുറുങ്കുട്ടി കുഴിത്താന്വിള ശരത് ഭവനില്‍ സെല്‍വകുമാർ-ഗീത ദമ്പതികളുടെ മകന് ശരത് ലാല്‍ (28) മരിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ഒാടെ ദേശീയപാതയില്‍ ഉദിയന്‍കുളങ്ങരക്ക് സമീപമുണ്ടായ അപകടത്തെ തുടർന്നായിരുന്നു മരണം.നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് പാറശ്ശാല ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് ലാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാറശ്ശാല പൊലീസ് കേസെടുത്തു. സഹോദരി: ശില്പ.