ആറ്റിങ്ങൽ: അഞ്ചുതെങ്ങ് കടപ്പുറത്ത് കടലിൽ കാണാതായ അഞ്ചു വയസ്സുകാരെൻറ മൃതദേഹം വെട്ടുതുറയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് ഒന്നാം പാലം കൂട്ടിൽ വീട്ടിൽ അഞ്ചുവയസ്സുള്ള മുഹമ്മദ് ഷഹബാസിെൻറ മൃതദേഹമാണ് കരക്കടിഞ്ഞത്. കഠിനംകുളം വെട്ടുതുറ കടൽക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകീട്ട് 3.30 ഓടെ വീടിനു സമീപത്തെ കടപ്പുറത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കടലിൽ കാണാതായത്. തുടർന്ന്, അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തിയിരുന്നു. വ്യാഴാഴ്ച വെട്ടുതുറ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.