നെല്ലിയാമ്പതി: എസ്റ്റേറ്റ് ജീവനക്കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രാമല എസ്റ്റേറ്റിലെ ഓഫിസ് ജീവനക്കാരനായ മട്ടത്തുപാടി അയ്യപ്പൻകുട്ടിയുടെ മകൻ വിപിെൻറ (27) മൃതദേഹമാണ് എസ്റ്റേറ്റിനകത്തെ കിണറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ജീവനക്കാർക്ക് ചായ നൽകിയ ശേഷം പുറത്തു പോയ ഇയാളെ ഉച്ചഭക്ഷണ സമയത്തും കാണാത്തതിനെ തുടർന്ന് അന്വേഷിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് കിണറ്റിനടുത്ത് വിപിെൻറ ചെരിപ്പുകൾ കണ്ടതിനെ തുടർന്ന് പാടഗിരി പൊലീസും അന്വേഷണമാരംഭിച്ചു. തിങ്കാഴ്ച രാത്രി ഒമ്പതരയോടെ അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ചന്ദ്രാമല എസ്റ്റേറ്റിലെ പ്യൂണാണ് വിപിൻ. മാതാവ്: ദേവി. സഹോദരൻ: വിനീത് കുമാർ. പാടഗിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.