കല്ലടിക്കോട്: തോട്ടിലെ വെള്ളത്തിൽ വീണ് അപസ്മാര രോഗിയായ യുവാവ് മരിച്ചു. കാരാക്കുർശ്ശി വലിയട്ട കുഞ്ഞിരാമെൻറ മകൻ അനീസ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടിന് വീടിനടുത്ത് കുമ്പളാംകളം കോളനിക്ക് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ സമയത്താണ് സംഭവം. കുറെ നേരമായിട്ടും യുവാവ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മാതാവ്: ശാന്ത. സഹോദരങ്ങൾ: വിനീഷ്, സനീഷ.