എടവണ്ണപ്പാറ: പണിക്കരപ്പുറായ നന്മണ്ട ആലി ഹസൻകുട്ടി മാസ്റ്ററുടെ മകനും പൗരപ്രമുഖനുമായ മധുരക്കുഴി ഉമ്മർ കുട്ടി നന്മണ്ട (ബിച്ചുണ്ണി -75) നിര്യാതനായി. എടവണ്ണപ്പാറ, പണിക്കരപ്പുറായ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. എടവണ്ണപ്പാറ മസ്ജിദുൽ ഹുദാ, പണിക്കരപ്പുറായ മസ്ജിദുർ റഹ്മാൻ, അൽ മദ്റസത്തുൽ ഇസ്ലാമിയ എന്നിവയുടെ സ്ഥാപകരിലൊരാളും ജമാഅത്തെ ഇസ്ലാമിയുടെ ആദ്യകാല പ്രവർത്തകനും എടവണ്ണപ്പാറ ഘടകം പ്രസിഡൻറുമാണ്. ഭാര്യ: നഫീസ പള്ളിപ്പറമ്പൻ (കുനിയിൽ). മക്കൾ: നിസാമുദ്ദീൻ (ദുബൈ), ഹബീബുറഹ്മാൻ, ജുനൈസ് (എഷ്യൻ സെറാമിക്സ് ആൻഡ് ഗ്രാനൈറ്റ്സ്), സാജിദ, അനീസ് (ദമ്മാം). മരുമക്കൾ: റുഖിയ, അബ്ദുല്ല ആസാദ് (ഖത്തർ), ഫെബിന, റസീന, സഫ്വ. സഹോദരങ്ങൾ: നബീസ (നെടിയിരിപ്പ്), ഉണ്ണിപ്പാത്തുട്ടി (തവനൂർ), സുബൈദ (കുനിയിൽ), ജമീല (ഒളവട്ടൂർ).