തൃശൂർ: തൃശൂരിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നിറസാന്നിധ്യമായിരുന്ന വടക്കന്‍ അന്തോണിയുടെ മകന് റാഫേല്‍ വടക്കന്‍ (61) നിര്യാതനായി. തൃശൂര്‍ വൈ.എം.സി.എ ഡയറക്ടര്‍, ജോണ്സണ് മാസ്റ്റര്‍ ഫൗണ്ടേഷന് ഡയറക്ടര്‍, ഹരിശ്രീ വിദ്യാനിധി സ്കൂൾ ട്രസ്റ്റ് അംഗം, ബോണ്‍ നതാലെ അഡ്വൈസറി അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. ശോഭ സിറ്റി െറസിഡന്ഷ്യല് അസോസിയേഷന് മുന്‍ ബോര്‍ഡ് അംഗവുമാണ്. ഭാര്യ: ഷിങ്സി റാഫേല്‍. മക്കൾ: ഡോ. അമൃത റാഫേല്‍, അശ്വതി റാഫേല്‍. മരുമകൻ: ഡോ. എബിന് ആേൻറാ പൊഴോലിപറമ്പില്‍. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തൃശൂര്‍ ലൂര്‍ദ് പള്ളി സെമിത്തേരിയില്‍.