പത്തിരിപ്പാല: മാങ്കുറുശ്ശി തരുവക്കോട് പരേതനായ ചെല്ലൻ റാവുത്തരുടെ മകൻ ടി.സി. വെള്ളമുത്തു (57) കോവിഡ് ബാധിച്ച് മരിച്ചു. ദീർഘകാലം മങ്കര സഹകരണ ബാങ്ക് പ്രസിഡൻറ്, സി.പി.എം മങ്കര ലോക്കൽ കമ്മിറ്റി മുൻ അംഗം, കർഷക സംഘം പ്രസിഡൻറ്, റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സാബിറ, മക്കൾ: റഷീദ്, റസിയ. മരുമക്കൾ: ആഷിഫ്, ആഷിഫ. സഹോദരങ്ങൾ: ബൽക്കീസ്, പാത്തുമുത്ത്, സൈനബ, നബീസ, പരേതനായ ഐസുമ്മ, ഹാജിറ.പത്തിരിപ്പാല: കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മങ്കര കണ്ണംബരിയാരം പുന്നെക്കാട് വീട്ടിൽ പി.കെ. കുമാരെൻറ ഭാര്യ ഓമനയാണ് (48) മരിച്ചത്. മക്കൾ: ആകാശ്, മേഘ. ഭർത്താവ് കുമാരൻ ഐ.എൻ.ടി.യു.സി തൊഴിലാളിയും മങ്കര ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷനുമാണ്.