കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ആൽത്തറമൂട് ബൈപാസിനുസമീപം അവശനിലയിൽ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പേരും വിലാസവും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇയാൾക്ക് ഉദ്ദേശം 60 വയസ്സ് പ്രായമുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ 04742770966, 9497947131, 9497980209 നമ്പറുകളിൽ ബന്ധപ്പെടണം.