കരുനാഗപ്പള്ളി: പുന്നക്കുളം ശ്രീനീലകണ്ഠ തീർഥപാദാശ്രമം മഠാധിപതിയായിരുന്ന സ്വാമി വസിഷ്ഠാനന്ദ തീർഥപാദ സ്വാമികൾ (68) നിര്യാതനായി. കേരളത്തിലെ പ്രമുഖനായ സപ്താഹ ആചാര്യനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നു. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ സ്വാമിയുടെ നേതൃത്യത്തിൽ സമാധിയിരുത്തി.ചിദ് സ്വരൂപാനന്ദ സ്വാമികളിൽ നിന്നാണ് അദ്ദേഹം മന്ത്രദീക്ഷ സ്വീകരിച്ചത്. സന്യാസി ശ്രേഷ്ഠരുടെ സംഘടനയായ മാർഗദർശക മണ്ഡലത്തിെൻറ സംസ്ഥാന സമിതിയംഗം കൂടിയായിരുന്നു. പുന്നക്കുളം നീലകണ്ഠ തീർഥപാദാശ്രമത്തിെൻറ മഠാധിപതിയായി പ്രവർത്തിച്ചുവരികയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവ് മലമേൽ കുടുംബത്തിലെ പരേതരായ വാസുദേവൻ പിള്ളയുടെയും സുമതിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണപിള്ള, വിജയലക്ഷ്മി, ഉല്ലാസ്.