ഓച്ചിറ: കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര അയ്യപ്പശ്ശേരിൽ (പത്ര നിവാസ്) മുരളി (67) നിര്യാതനായി. ക്ലാപ്പന ഗ്രാമപഞ്ചായത്ത് ജീവനക്കാരനും പത്ര ഏജൻറുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: ആകാശ്, ആദർശ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.