ചവറ സൗത്ത്: മൂര്‍ഖന്‍ പാമ്പിെൻറ കടിയേറ്റ് യുവാവ് മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം തച്ചരുവടക്കതില് വിജു വിജയൻ (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ നടയ്ക്കാവ് ബംഗ്ലാവുമുക്കിന് സമീപമായിരുന്നു സംഭവം. ബൈക്കില്‍ കൂട്ടുകാര്‍ക്കൊപ്പം വരുകയായിരുന്ന വിജു റോഡില്‍ മൂര്‍ഖന്‍ പാമ്പ് കിടക്കുന്നത് കണ്ട് അതിനെ കാലുകൊണ്ട് ഓടിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പാമ്പ് കാലില്‍ കടിക്കുകയായിരുന്നു. ഉടന്‍ വിജുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് നീണ്ടകര താലാക്കാശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: അഞ്ജു. മക്കള്‍; വൈഗ, വിവേക്.