തിരൂരങ്ങാടി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ കൊന്നക്കൽ അബൂബക്കറിെൻറ (ബാപ്പു) മകൻ മുനീർ (49) മക്കയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 16 വർഷമായി റുസൈഫയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയാണ്. അടുത്തമാസം നാട്ടിൽ വരാനിരിക്കുകയായിരുന്നു. നേരത്തേ കൊടിഞ്ഞിയിൽ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഫീദ, ഫാമിയ, സൽമാൻ ഫാരിസ്. മരുമക്കൾ: സലാഹുദ്ദീൻ (വേങ്ങര), സൽമാൻ ഫാരിസ് (തിരൂരങ്ങാടി). സഹോദരങ്ങൾ: സിദ്ദീഖ്, അഷ്റഫ് (ദമ്മാം), യൂനുസ്, സുലൈഖ, റംല, ബുഷ്റ, ജമീല, പരേതരായ അബ്ദു, മൈമൂന. മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.