തിരുവല്ല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മുത്തൂർ സ്വദേശിയായ യുവാവ് മരിച്ചു.തിരുവല്ല മുത്തൂർ പാറക്കൽ പരേതനായ നൂറുദ്ദീെൻറയും നബീസ ബീവിയുടെയും മകൻ ആസാദാണ് (37) മരിച്ചത്. ഈ മാസം ഏഴിന് രാത്രി ജോലി കഴിഞ്ഞ് സുഹൃത്തിെനാപ്പം മടങ്ങുമ്പോൾ ചങ്ങനാശ്ശേരി കൂനന്താനത്ത് ബൈക്കിൽനിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ച മരിച്ചു. ഭാര്യ: ജിൻസി. മക്കൾ: ഫെബിൻ, സഫ, എയ്മിൻ.