തിരുവല്ല: മഞ്ഞാടി മാമ്മൻ മത്തായി നഗറിൽ തോമസ് എബ്രഹാമിനെ (55) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കുവൈത്ത് അൽ ഇസ്സ കമ്പനി ഉദ്യോഗസ്ഥനാണ്. െവള്ളിയാഴ്ച രാത്രി ഒമ്പതോടെ മണിമലയാറിന് കുറുകെയുള്ള കുറ്റൂർ റെയിൽവേ പാലത്തിെൻറ മധ്യത്തിലായിരുന്നു അപകടം. ഭാര്യ: മോളി ജോർജ്. മക്കൾ: എബ്രഹാം തോമസ് (എബി), ബ്ലെസി തോമസ്. മരുമകൻ: റിച്ചി ചെറിയാൻ തോമസ്. സംസ്കാരം പിന്നീട്.