കോന്നി: വനത്തിനുള്ളിൽ തേനെടുക്കാൻ മരത്തിൽ കയറിയ ആദിവാസി വിഭാഗത്തിൽപെട്ടയാൾ വീണ് മരിച്ചു.കോന്നി ആവണിപ്പാറ ഗിരിജൻ കോളനിയിലെ താമസക്കാരനായ കണ്ണനാണ് (51) മരിച്ചത്. ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽപെട്ട ആവണിപ്പാറയിലെ ജനവാസ മേഖലയിൽനിന്ന് 15 കിലോമീറ്റർ ഉൾവനത്തിൽ പേരളപ്പാറയിൽ മരത്തിന് മുകളിൽ ചെറുതേൻ എടുക്കാൻ കയറിയതായിരുന്നു. ഭാര്യ: ഷീല. മക്കൾ: വിനോദ്, പ്രഭാകരൻ, നന്ദന, ചന്ദു, ശ്രീകല.