കൊല്ലം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആദ്യകാല നേതാക്കളിലൊരാളും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജരുമായിരുന്ന കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആഞ്ഞിലിറോഡ് റസിഡന്‍സ് അസോസിയേഷന്-14 തണുങ്ങാട്ട് വീട്ടില്‍ ടി.എം. മാത്യൂസ് (97) നിര്യാതനായി. കോവിഡ് ബാധയെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് അസുഖം ഭേദമായെങ്കിലും ശനിയാഴ്ച വൈകീട്ട് ഏഴോടെ മരിക്കുകയുമായിരുന്നു. എ.ഐ.ബി.ഇ.എ ദേശീയ കൗണ്‍സില്‍ അംഗം, സെന്‍ട്രൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, എ.കെ.ബി.ഇ.എഫ് ജില്ല ഭാരവാഹി, ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ സ്ഥാപക ചെയര്മാന്, ജില്ല ബാങ്ക് എംപ്ലോയീസ് സഹകരണസംഘം മുന്‍ പ്രസിഡൻറ്, ഐപ്സോ, ഇസ്കസ് എന്നീ സമാധാന സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ മാത്യൂസ് (റിട്ട. ജില്ല കോടതി ഉദ്യോഗസ്ഥ). മക്കള്‍: സുമ മാത്യൂസ് (റിട്ട. എക്സി. ഡയറക്ടര്‍, സോഷ്യോ എക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന്), ലീലാമ്മ മാത്യൂസ് (മുന്‍ സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് കോഓപറേറ്റിവ് സൊസൈറ്റി), മാത്യൂസ് .എം (ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, കൊല്ലം). മരുമക്കള്‍: സക്കറിയ അലക്സ് മലയില്‍ (ബിസിനസ്), ജോര്‍ജ് നൈനാന് (എം.ഡി, ട്രാവന്‍കൂര്‍ ടൈറ്റാനിയം, തിരുവനന്തപുരം), സൂസന് മാത്യൂസ്. സംസ്കാരം പിന്നീട്.