എടക്കര: ഭാര്യ മരിച്ച് എട്ടാം ദിവസം ഭര്‍ത്താവും മരിച്ചു. നല്ലംതണ്ണിയിലെ വയ്ക്കത്തുകുന്നേല് അര്‍ജുനനാണ് (65) ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യ സുജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മരിച്ചത്. ഇവര്‍ക്ക് മക്കളില്ല.