എടക്കര: പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക ചികിത്സക്കിടെ മരിച്ചു. പാതിരിപ്പാടം കുറത്തിയിലെ ചെമ്പനാരി നാരായണെൻറ ഭാര്യ വള്ളിയാണ് (കുഞ്ഞുട്ടി -78) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചയാണ് വീട്ടില്‍ ഇവര്‍ക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: യശോദ, വിജയലക്ഷ്മി. മരുമകന്: സുബ്രഹ്മണ്യന്.