തേഞ്ഞിപ്പലം: പറമ്പിൽപീടിക വടക്കീൽമാട് നെടുങ്കണ്ടത്തിൽ തൊണ്ടിക്കോടൻ മുഹമ്മദ് കുട്ടി മുസ്ലിയാർ (75) നിര്യാതനായി. ഒളകര, കൂമണ്ണ വലിയപറമ്പ്, ചിനക്കലങ്ങാടി, വെളിമുക്ക്, പൊൻമുണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ ദീർഘകാലം മദ്റസ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സ്വഫിയ്യ. മക്കൾ: റംല, റയ്ഹാനത്ത്, റഹ്മത്തുന്നിസ, ആയിശാബി, അബ്ദുറഊഫ് ഫൈസി (ചാത്രത്തൊടി സുന്നി മദ്റസ), അബ്ദുൽ ബാരി ഫൈസി (വി.കെ പടി സുന്നി മദ്റസ). മരുമക്കൾ: അബ്ദുൽ കരീം പാലപ്പെട്ടിപ്പാറ, ഉസ്മാൻ (വള്ളിക്കുന്ന്), മുഹമ്മദലി (ചേളാരി), ഫർസാന (അറ്റത്തങ്ങാടി), ജുവൈരിയ്യ (കുന്നുംപുറം).