മക്കരപറമ്പ്: കാസർകോട് ജില്ല സിവിൽ സപ്ലൈസ് ഓഫിസറായി വിരമിച്ച കാളാവ് കളത്തിൽത്തൊടിപുത്തൻ പീടികക്കൽ അബൂബക്കർ (മഞ്ചേരിക്കുത്ത് അബു- 78) നിര്യാതനായി. കേരളത്തിലെ വിവിധ താലൂക്കുകളിൽ റേഷനിങ് ഇൻസ്പെക്ടർ, ഡിപ്പോ മാനേജർ, സിവിൽ സപ്ലൈസ് ഓഫിസർ, ജില്ല സപ്ലൈകോ, ഭക്ഷ്യപൊതുവിതരണ ഓഫിസർ പദവികൾ വഹിച്ചിട്ടുണ്ട് . കാളാവിലെ മത, സാമൂഹിക, വിദ്യാഭ്യാസ വേദികളിൽ സജീവമായിരുന്നു. കാളാവ് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, കാളാവ് ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, വിവിധ സ്ഥാപനങ്ങളുടെ ഓഡിറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: കെ.പി. അലവിക്കുട്ടി (കാളാവ്). മാതാവ്: കരുവള്ളി പാത്തിക്കൽ താച്ചുമ്മ (നാറാണത്ത്). ഭാര്യ: പരി ജമീല (ഹാജിയാർ പ്പള്ളി). മക്കൾ: അബ്ദുൽ ജലീൽ, (ലിപി പ്രസ്, കൂട്ടിലങ്ങാടി) സലീന, ഹസീന (ജി.എം.എൽ.പി.എസ് വടക്കേ മണ്ണ). മരുമക്കൾ: പൂവ്വാൻ ത്തൊടി അബ്ദുൽ ഹമീദ് മാസ്റ്റർ മൈലപ്പുറം (ഗവ. ഹൈസ്കൂൾ, മക്കരപറമ്പ്), ഊളങ്ങാടൻ ഹസീന (കൊഴിഞ്ഞിൽ). സഹോദരങ്ങൾ: കെ.പി. അഹമ്മദ് ബാപ്പു കാളാവ് (വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറമ്പ് യൂനിറ്റ് പ്രഥമ പ്രസിഡൻറ്), സൈനബ (വടക്കാങ്ങര), പരേതരായ തായുമ്മ (രാമപുരം), കുഞ്ഞിക്കോയ ഹാജി (മുൻ പ്രസിഡൻറ്, കാളാവ് മഹല്ല് കമ്മിറ്റി), ഫാത്തിമ (വടക്കാങ്ങര), കദിയുമ്മ (പട്ടിക്കാട്), ആയിശ (മീനാർക്കുഴി).