വടക്കഞ്ചേരി: ടൗണിലെ രമാസ്റ്റോഴ്സ് ഉടമ കൊടിക്കാട്ട് കാവിന് സമീപം മഠത്തിലാതിട്ടു മഠത്തിൽ സേതുമാധവൻ നമ്പിടിയുടെ ഭാര്യ നളിനി മാണ്ഡൽ (69) നിര്യാതയായി. പിതാവ്: കോട്ടപ്പടി കഴുകമ്പള്ളി മഠത്തിൽ റിട്ട. അധ്യാപകൻ പരേതനായ കൃഷ്ണൻ കുട്ടി നമ്പിടി. മാതാവ്: തെക്കൂട്ട് പരേതയായ അമ്മു മാണ്ഡൽ. മക്കൾ: രമേശ്ബാബു (എൻ.ഐ.സി തിരുവനന്തപുരം), സുമേഷ്ബാബു (ഐ.സി.ഐ.സി ബാങ്ക് മാനേജർ, കൊച്ചി), രമ്യശ്രീ. മരുമക്കൾ: ഷീബ (എസ്.എഫ്.എസ് സ്കൂൾ, തിരുവനന്തപുരം), അജിത് വർമ, പരേതയായ നിഷ. സഹോദരങ്ങൾ: രാജൻ (ഡൽഹി) നന്ദകുമാർ (കനറ ബാങ്ക് റിട്ട. മാനേജർ), മാലിനി (അധ്യാപിക, മുംബൈ), മീര ശിവദാസ് (അധ്യാപിക, സി.എ.എച്ച്. എസ്.എസ്, ആയക്കാട്), പരേതനായ മുരളീധരൻ.