തൂക്കുപാലം: ബാലന്‍പിള്ള സിറ്റി മേലെതെക്കേതില്‍ അലിയാര് റാവുത്തര്‍ (60) വെട്ടുന്നതിനിടെ ദേഹത്ത് മരംവീണ് മരിച്ചു. ഞായറാഴ്ച രാവിലെ 8.30ന് വിടിന് സമീപത്തെ പുരയിടത്തില്‍ മരം വെട്ടുന്നതിനിടെയാണ് സംഭവം. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഹാജറബീവി. മക്കള്‍: യുനുസ്, ഇല്യാസ്. മരുമക്കള്‍: റംലത്ത്, സുഹദ.