കോട്ടക്കൽ: ദേശീയപാത ചാവക്കാട്-പൊന്നാനി അകലാട് പരിസരത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ കോട്ടൂർ തെക്കിനേടത്ത് സുബ്രഹ്മണ്യെൻറ മകൻ സുജിത്താണ് (27) മരിച്ചത്. മുഹിയുദ്ദീൻ പള്ളി പരിസരത്തുവെച്ച് ഇയാൾ സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തെത്തിയ അകലാട് വി-കെയർ ആംബുലൻസ് പ്രവർത്തകർ സുജിതിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: പുഷ്പ. സഹോദരങ്ങൾ: സുജിഷ, സിനികൃഷ്ണ, സുബിഷ.