കൽപറ്റ: മാനന്തവാടി രൂപതാംഗം ഫാ. ജെയിംസ് കുമ്പുക്കില്‍ (78) നിര്യാതനായി. തൊടുപുഴ, അറക്കുളം സ്വദേശിയാണ്. 1970ൽ തലശ്ശേരി അതിരൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. വാഴവറ്റ, ചൂരല്‍മല, പുതുശേരിക്കടവ്, തലഞ്ഞി, മുള്ളന്‍കൊല്ലി തുടങ്ങിയ സ്ഥലങ്ങളിൽ വികാരിയായിയിരുന്നു. കുമ്പുക്കില്‍ ജോസഫ്-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സിസ്റ്റർ ജൊവാന്നിയ, സിസ്റ്റർ ഗ്ലോറ. ദ്വാരക പാസ്റ്ററല്‍ സെൻററിൽ ചൊവ്വാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷക്ക് സിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോണി വാഴക്കാട്ട് നേതൃത്വം നൽകും.