അടൂർ: മുതിർന്ന സി.പി.എം നേതാവ് അടൂർ കോടയ്ക്കൽ പുത്തൻ വീട്ടിൽ വി. രാമകൃഷ്ണപിള്ള (87) നിര്യാതനായി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് യൂനിയൻ ജനറൽ സെക്രട്ടറി, സി.പി.എം താലൂക്ക് കമ്മറ്റി അംഗം, അടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാർഗവിയമ്മ. മകൻ: ജയലാൽ. മരുമകൾ: സജിത.