തൊടുപുഴ: വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മടക്കത്താനം പുത്തൻപുരയിൽ അനീഷാണ് (35) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. വെൽഡിങ് ജോലിക്കാരനാണ്. അഞ്ചിരിയിൽ വീടിെൻറ മേൽക്കൂര പണിക്കിടെ വൈദ്യുതി ലൈനിൽ അബദ്ധത്തിൽ കമ്പി തട്ടി ഷോക്ക് ഏൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തെറിച്ചുവീണ അനീഷിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും. ഭാര്യ: ശരണ്യ. മകൻ: ആദിദേവ്.