എടപ്പാൾ: മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ കുണ്ടുരുമ്മൽ അബൂബക്കർ എന്ന ബാപ്പു സാഹിബ് (94) നിര്യാതനായി. ജില്ല മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം, പൊന്നാനി താലൂക്ക് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്, വട്ടംകുളം പഞ്ചായത്ത് ലീഗ് പ്രസിഡൻറ്, വട്ടംകുളം സഹകരണ ബാങ്ക് പ്രസിഡൻറ്, നെല്ലിശ്ശേരി എ.യു.പി സ്കൂൾ മാനേജർ, മസാലിഹുൽ ഇസ്ലാം സഭ ട്രസ്റ്റ് പ്രസിഡൻറ്, കെ.എൻ.എം കുമരെനല്ലൂർ മണ്ഡലം ഭാരവാഹി, വട്ടംകുളം ഗ്രാമപഞ്ചായത്ത് മെംബർ, പൊന്നാനി ബ്ലോക്ക് ബി.ഡി.സി മെംബർ, പൊന്നാനി മഊനത്ത് സഭ എക്സിക്യൂട്ടിവ് അംഗം, എം.ഇ.എസ് മെംബർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അവിഭക്ത പൊന്നാനി താലൂക്കിൽ മുസ്ലിം ലീഗിനെ കെട്ടിപ്പടുക്കുന്നതിൽ എം.എം. ഹയ്യ് ഹാജിയുടെ കൂടെ പ്രവർത്തിച്ചവരിൽ പ്രധാനിയാണ്. കുറച്ചുവർഷങ്ങളായി കിടപ്പിലായിരുന്നു. നെല്ലിശ്ശേരി യു.പി സ്കൂൾ, എം.എം.എൽ.പി സ്കൂൾ, ഐ.എച്ച്.ആർ.ഡി സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. മക്കൾ: ഇക്ബാൽ, ഷാജഹാൻ ഗഫൂർ, ഷാനിബ, മിനി റസിയ. മരുമക്കൾ: സി. അലി, അസീസ്, സലീം. കുണ്ടുരുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.