കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചിറയത്തുവീട്ടിൽ (രേവതി) പരേതരായ പി.ആർ. ജനാർദനൻ പിള്ളയുടെയും കെ. ലീലാവതിയമ്മയുടെയും മകൻ ഡോ. രാജഗോപാലൻ നായർ (64) നിര്യാതനായി. ഐ.എം.എ മുൻ സംസ്ഥാന പ്രസിഡൻറ്, ഐ.എം.എ ഇമേജ് ആദ്യകാല സെക്രട്ടറി, റിട്ട. അനസ്തേഷ്യോളജിസ്റ്റ്, റിട്ട. ഇൻഷുറൻസ് മെഡിക്കൽ സർവിസ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. എം. രാധാമണി (അസോസിയറ്റ് പ്രഫസർ ഡെർമറ്റോളജി ട്രാവൻകോർ മെഡിസിറ്റി കൊല്ലം). മക്കൾ: ഡോ. രാജു രാജഗോപാൽ (ജില്ല ആശുപത്രി കൊല്ലം), ഡോ. രാഹുൽ രാജഗോപാൽ (പരുമല സെൻറ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ). മരുമക്കൾ: ഡോ. എസ്. ലക്ഷ്മി (ജനറൽ ഹോസ്പിറ്റൽ അടൂർ), ഡോ. ഗായത്രി. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.