കൊല്ലം: സിസ്റ്റേഴ്സ് ഓഫ് ദ ഹോളി ക്രോസ് കൊട്ടിയം കോൺവെൻറിലെ സിസ്റ്റർ മേരി ജോസഫിൻ ഫെർണാണ്ടസ് (72) നിര്യാതയായി. കൊല്ലം കരിത്തുറ ഇടവകയിൽ പരേതരായ ജോസഫ് ഫെർണാണ്ടസിെൻറയും മർസെലീന ഫെർണാണ്ടസിെൻറയും മകളാണ്. സമർപ്പണ ജീവിതത്തിൽ 48 വർഷം പൂർത്തീകരിച്ചു. കൊല്ലം രൂപതയിലെ രൂപത ഓഫിസ്, മതബോധന കേന്ദ്രം, കൊട്ടിയം മൈനർ സെമിനാരി എന്നിവിടങ്ങളിലും എറണാകുളം, ആലപ്പുഴ, വിരുതനഗർ, ബംഗളൂരു, കൊല്ലം, കൊട്ടിയം എന്നീ വിവിധ കോൺവെൻറുകളിൽ സേവനമനുഷ്ഠിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കൊട്ടിയം ഹോളിക്രോസ് ചാപ്പൽ സെമിത്തേരിയിൽ.