തച്ചമ്പാറ: മാധ്യമ പ്രവർത്തകനും വടക്കേതിൽ ഉണ്ണീെൻറ മകനുമായ ഉബൈദുല്ല എടായ്ക്കൽ (53) നിര്യാതനായി. സിറാജ് ദിനപത്രത്തിെൻറ ജില്ല ലേഖകനായി തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രവർത്തിച്ചിരുന്നു. തുറന്ന കത്ത് സായാഹ്ന പത്രത്തിെൻറ ലേഖകനായും തച്ചമ്പാറ ന്യൂസ് പോർട്ടലിെൻറ കോഓഡിനേറ്റർ, തച്ചമ്പാറ വികസന വേദി പ്രസിഡൻറ്, ആത്മ സൊസൈറ്റി അംഗം, ടീം തച്ചമ്പാറയുടെ മുഖ്യ സംഘാടകൻ, എസ്.എസ്.എഫ് ജില്ല സെക്രട്ടറി, കല്ലടിക്കോട് മാധ്യമ കൂട്ടായ്മ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ലൈല. മക്കൾ: ആഷിഖ്, ലത്തീഫ്.