പോത്തൻകോട്: പോത്തൻകോട് ആലയിൽ സ്വാമി എന്നറിയപ്പെട്ട അപ്പുസ്വാമി (85) നിര്യാതയായി. ജന്മസ്ഥലമായ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന് സമീപത്തെ ആലയിൽ ആശ്രമത്തിലായിരുന്നു അന്ത്യം. തമിഴ്നാട് ചിദംബരനാഥ് ക്ഷേത്രത്തിലെ സന്യാസിവര്യനായിരുന്നു അപ്പു സ്വാമിയുടെ ഗുരു. സന്യാസം സ്വീകരിച്ചതും ദീർഘനാൾ സന്യാസ പ്രവർത്തനങ്ങൾ നടത്തിയതും ചിദംബരനാഥ് ക്ഷേത്രവുമായി ബന്ധപ്പെട്ടായിരുന്നു. സന്യാസം സ്വീകരിക്കുന്നതിന് മുമ്പ് ആലയിലെ പണിയായിരുന്നു. കാട്ടാക്കട, നെയ്യാറ്റിൻകര, കള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി റബർ ടാപ്പിങ് കത്തികൾ മൂർച്ച കൂട്ടിയിരുന്നത് ഇദേഹത്തിെൻറ നേതൃത്വത്തിലായിരുന്നു. ഇതിൽനിന്ന് കിട്ടുന്ന തുക അവിടങ്ങളിലെ പാവപ്പെട്ടവർക്ക് അന്നദാനം ഒരുക്കാനാണ് െചലവഴിച്ചിരുന്നത്. ഇവിടങ്ങളിൽ ആയിരക്കണക്കിന് ഭക്തർ ഉണ്ടായിരുന്നതിനാൽ കാട്ടാക്കടയിലും നെയ്യാറ്റിൻകരയിലും ആശ്രമങ്ങൾ സ്ഥാപിച്ചു. ഈ ആശ്രമങ്ങളിൽ സൗജന്യ അന്നദാനം നടത്തുന്നുണ്ട്. ബ്രഹ്മചാരിയായ ആലയിൽ സ്വാമിയുടെ സമാധി ചടങ്ങുകൾ രാത്രി 10ന് പോത്തൻകോട് ആലയിൽ ആശ്രമത്തിൽ നടന്നതായി ട്രസ്റ്റ് അധികൃതർ അറിയിച്ചു.