നാഗർകോവിൽ: മുൻവിരോധം കാരണം മെഡിക്കൽ അവധിയിൽ കഴിയുകയായിരുന്ന പൊലീസുകാരനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. കോട്ടാർ കലൈനഗറിൽ ശ്രീശരവണനാണ് (32) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. തിരുനെൽവേലി മണിമുത്താർ എ.ആർ പൊലീസ് ക്യാമ്പിലായിരുന്ന ശ്രീശരവണനും അതേ പ്രദേശത്തെ രഞ്ജിത്തും തമ്മിൽ മുൻവിരോധം ഉണ്ടായിരുന്നു. സംഭവദിവസം ശ്രീശരണെൻറ വീട്ടിലുണ്ടായിരുന്ന പ്രാവിനെ തേൻറതെന്ന് പറഞ്ഞ് രഞ്ജിത് കുമാർ പിടിച്ചുകൊണ്ട് പോയി. തുടർന്നുണ്ടായ ആക്രമണത്തിൽ ശ്രീശരവണകുമാറിന് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ ഒളിച്ചിരുന്ന പ്രതി രഞ്ജിത്കുമാർ വീണ്ടും ശ്രീശരവണനെ ആക്രമിച്ച്്്്്്്് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോട്ടാർ പൊലീസ് ഇൻസ്പെക്ടർ കിങ്സ്ലിദേവും സംഘവും നടത്തിയ അന്വേഷണത്തിൽ രഞ്ജിത്കുമാറിനെ പിടികൂടി. ഭാര്യ: സുജിത. മക്കൾ: ശ്രീവേൽ (11), ശ്രീത (10).