വർക്കല: പ്ലസ് ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. നാവായിക്കുളം മാവിൻമൂട് ഉത്രാടത്തിൽ രവിയുടെയും മായയുടെയും മകൻ യദു എന്ന യാദവ് (18) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വർക്കല റെയിൽവേ സ്റ്റേഷൻ ഗേറ്റിനു സമീപമാണ് അപകടം. ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. സഹോദരി: നിവേദ്യ.