ചെറുതോണി: മാതൃഭൂമി ചെറുതോണി ലേഖകൻ തോട്ടുമുഖത്ത് ടി.ബി. ബാബുക്കുട്ടൻ (47) നിര്യാതനായി. ഭാര്യ: വാഴത്തോപ്പ് കിഴക്കുംകര പുത്തൻവീട്ടിൽ കുടുംബാംഗം ദീപ (മുത്തൂറ്റ് ബാങ്ക്, കരിമ്പൻ). മക്കൾ: നന്ദന, ദീപക്. രണ്ടു മാസം മുമ്പ് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ മൾട്ടിപ്പൽ മൈലോമ എന്ന ഗുരുതര രോഗം പിടിപ്പെട്ടതായി കണ്ടെത്തിയിരുന്നു പിന്നീട് തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ ചികിത്സയാരംഭിച്ചു. ഇതിനിടെ കോവിഡും ന്യൂമോണിയയും പിടിപെട്ടതോടെ കോട്ടയം കാരിത്താസിലേക്ക് മാറ്റി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു.