പുളിക്കൽ: മിനി ഗുഡ്സ് വാഹനം സ്കൂട്ടറിലിടിച്ച് അഞ്ചു വയസ്സുകാരൻ മരിച്ചു. ഫറൂഖ് പേട്ട കോടമ്പുഴ കുളങ്ങര വേങ്ങാഞ്ചേരി ജാഷിഫ് മൻസിലിൽ അരയാംതോപ്പിൽ ജാഷിഫിെൻറ മകൻ ഷാൻ മുഹമ്മദാണ് മരിച്ചത്.
പുളിക്കൽ സിയാംകണ്ടത്ത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കിൽ മിനി ഗുഡ്സ് വാഹനം ഇടിക്കുകയായിരുന്നു.
മാതാവ് സജ്നക്കും പിതാവ് ജാഷിഫിനും പരിക്കേറ്റിട്ടുണ്ട്. രണ്ടു വയസ്സുകാരി ആയിഷ ഷെസ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കോടമ്പുഴ തയ്യിൽ ഖാദറിെൻറ മകളാണ് പരിക്കേറ്റ സജ്ന.