കരുളായി: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കുന്നിൽ കളത്തിൽ പുതിയടത്ത് ശങ്കരനെയാണ് (56) ബുധനാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന മദ്യപാനിയായിരുന്ന ഇയാൾ കുറെയായി വീട്ടിൽ തനിച്ചാണ്. സമീപത്തെ സഹോദരിയും മറ്റുമാണ് ഇയാൾക്ക് ആഹാരം നൽകാറുള്ളത്.
ശങ്കരനെ കാണാതായപ്പോൾ സഹോദരി അന്വേഷിച്ച് വീട്ടിൽ ചെന്നു നോക്കിയപ്പോൾ രക്തത്തിൽ കുതിർന്ന നിലയിൽ കിടക്കുന്നതാണ് കണ്ടത്. അകത്തുനിന്ന് വാതിൽ കുറ്റിയിട്ട നിലയായിരുന്നു.
പൂക്കോട്ടുംപാടം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ടി.കെ. ഷൈജുവിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. മലപ്പുറം ഫോറൻസിക് ലാബിലെ ആശാലക്ഷ്മി, വിരലടയാള വിഭാഗം വിദഗ്ധൻ സതീഷ് ചന്ദ്രൻ എന്നിവരും പൊലീസ് നായുമെത്തി പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുലേഖ. മക്കള്‍: ശ്രുതി, ശ്രീതു, ശ്രീഹരി, ശരണ്യ. മരുമക്കള്‍: ദിനൂപ്, രതീഷ്.