ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ പന്താവൂർ സ്വദേശി സൗദിയിലെ റിയാദില്‍ കുഴഞ്ഞ് വീണ് മരിച്ചു. ചെറുകാട്ട് അബൂബക്കര്‍ (50) ആണ് ജോലിസ്ഥലത്ത് കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യ: സുലൈഖ. മക്കള്‍: ആദില്‍, ഷംസി ഫാഇസ, ഷിബില. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.