തിരൂർ: ന്യുമോണിയ ബാധിച്ച് തിരൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. ആലത്തിയൂർ പൊയിലിശ്ശേരി പരേതനായ വടക്കേ പുരക്കൽ അപ്പുക്കുട്ടെൻറ മകൻ സുരേഷാണ് (41) മരിച്ചത്. കോവിഡ് പോസിറ്റിവായിരുന്ന സുരേഷ് ചികിത്സ നേടിയതിനെ തുടർന്ന് നെഗറ്റിവ് ആയെങ്കിലും ന്യുമോണിയ ബാധിക്കുകയായിരുന്നു. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ സംസ്കരിച്ചു. മാതാവ്: ചിന്ന. ഭാര്യ: മഞ്ജു. മകൻ: സ്മിത്ത്. സഹോദരങ്ങൾ: ഗോപാലൻ, ഗോവിന്ദൻ, രാമചന്ദ്രൻ, രാധ, ലീല, ശോഭന, ബിന്ദു, ബീന.