കൊടുമൺ: മധ്യവയസ്കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ വടക്ക് ഇടശ്ശേരിയേത്ത് ശശിധരൻ നായരെയാണ് (പൊടിക്കുട്ടൻ -60) അങ്ങാടിക്കൽ വടക്ക് ഗണപതി ക്ഷേത്രത്തിന് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് കൊടുമൺ പൊലീസെത്തി നടപടി സ്വീകരിച്ചു.