കൂട്ടിലങ്ങാടി: വണ്ടൂർ വനിത ഇസ്ലാമിയ്യ കോളജ് റിട്ട. പ്രിൻസിപ്പലും കൂട്ടിലങ്ങാടി ടൗൺ മഹല്ല് ഖാദിയുമായ പെരിന്താറ്റിരി തൊടുണ്ണിൽ പടിഞ്ഞാറേതിൽ ടി.പി. അഹമ്മദ് കുട്ടി മൗലവിയുടെ ഭാര്യ ചെറയക്കുത്ത് കദിയുമ്മ (67) നിര്യാതയായി. മക്കൾ: സാലിം (വ്യാപാരി വ്യവസായി കൂട്ടിലങ്ങാടി യൂനിറ്റ് ട്രഷറർ), ഫൈസൽ, ശരീഫ, മുനീറ. മരുമക്കൾ: അമാനുല്ല (കടന്നമണ്ണ), സെയ്തുട്ടി (ആലത്തിയൂർ), ബുഷ്റ (കോഡൂർ), തസ്നീം (കോട്ടക്കൽ).