ഓച്ചിറ: ക്ലാപ്പന പെരിനാട് തോണ്ടുതറയിൽ പരേതനായ സുബൈർകുട്ടിയുടെയും ഫാത്തിമാബീവിയുടെയും മകൻ നൗഷാദ് സഖാഫി (37) കോവിഡ് ബധിച്ച് മരിച്ചു. ഒരുമാസമായി കൊല്ലം അയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വവ്വാക്കാവ് മുസ്ലിം ജമാഅത്തിെൻറ അധീനതയിലുള്ള കുറുങ്ങപ്പള്ളി തൈക്കാവ് പള്ളിയിൽ ഇമാമായിരുന്നു. ഭാര്യ: ഷമീന. മക്കൾ: ആലിയ, സിനാൻ.