അഞ്ചൽ: വീട്ടുമുറ്റത്ത് അലങ്കാര മത്സ്യങ്ങളെ വളർത്താൻ നിർമിച്ച കുളത്തിൽ വീണ് ഒരു വയസ്സുള്ള ആൺകുട്ടി മരിച്ചു. അഞ്ചൽ പാലമുക്ക് വലിയകാട്ടിൽ വീട്ടിൽ വിഷ്ണു-ശ്രുതി ദമ്പതികളുടെ മകൻ ശ്രേയസ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഇടമുളയ്ക്കൽ പനച്ചവിളയിയിൽ അലങ്കാരമത്സ്യ വിൽപനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി. മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ്) ശ്രേയസിനെയും വീട്ടിനുള്ളിൽ ഉറക്കിക്കിടത്തിയ ശേഷമാണ് പോയത്. സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തിൽ വീണ് കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിെച്ചങ്കിലും മരിച്ചു. ഉറക്കമുണർന്ന കുട്ടി നടന്ന് മുറ്റത്തെ കുളത്തിൽനിന്ന് മീൻ പിടിക്കാൻ ശ്രമിക്കവേ കാൽവഴുതി വീണ് മരിച്ചതാകാമെന്ന് പറയപ്പെടുന്നു. അഞ്ചൽ പൊലീസെത്തി തുടർ നടപടിയെടുത്തു.