തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ്. അനിൽ രാധാകൃഷ്ണൻ (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ െക.ആർ.എ സി- 32 സതി ഭവനത്തിലായിരുന്നു അന്ത്യം. കവടിയാർ െറസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. 1992ൽ പ്രസ് ട്രസ്റ്റ് ഒാഫ് ഇന്ത്യ (പി.ടി.െഎ) യുടെ മുംബൈ ബ്യൂറോയിൽ പ്രവർത്തനം ആരംഭിച്ചു. 1997ൽ ദി ഹിന്ദുവിെൻറ തിരുവനന്തപുരം ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചു. ധനകാര്യം, ടൂറിസം, ഗതാഗതം തുടങ്ങി മേഖലകളുടെ പുരോഗതിക്കുതകുന്ന നിരവധി റിപ്പോർട്ടുകൾ അദ്ദേഹത്തിേൻറതായി പ്രസിദ്ധീകരിച്ചു. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: എസ്.എസ്. സിന്ധു (കോട്ടൺഹിൽ സ്കൂൾ ടീച്ചർ). മകൻ: നാരായൺ (റിലയൻസ് പെട്രോളിയം ഗുജറാത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. അനിൽ രാധാകൃഷ്ണെൻറ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാധ്യമ പ്രവർത്തനത്തിെൻറ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിെൻറ ആകസ്മിക വിയോഗം മാധ്യമലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എം.ബി. രാജേഷ്, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, ആൻറണി രാജു, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി തുടങ്ങിയവർ അനുശോചിച്ചു.